close
Choose your channels

മെസ്സി പി.എസ്.ജി. വിടുമെന്ന് വ്യക്തമാക്കി പരിശീലകന്‍ ക്രിസ്റ്റോഫെ ഗാള്‍ട്ടിയെർ

Friday, June 2, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മെസ്സി പി.എസ്.ജി. വിടുമെന്ന് വ്യക്തമാക്കി പരിശീലകന്‍ ക്രിസ്റ്റോഫെ ഗാള്‍ട്ടിയെർ

പി.എസ്.ജിയുടെ അർജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ ക്രിസ്റ്റഫ് ഗാൽട്ടിയർ. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാരിസിലെ പാർക് ദെ പ്രിൻസസിലാണ് മത്സരം. ശനിയാഴ്ച രാത്രി 12.30-ന് ക്ലെര്‍മണ്ട് ഫൂട്ടിനെതിരേയാണ് പി.എസ്.ജി.യുടെ അവസാന ലീഗ് വണ്‍ മത്സരം.

ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ക്ലെർമോണ്ടിനെതിരെ പാർക് ഡെ പ്രിൻസസിൽ നടക്കുന്ന മത്സരം പി.എസ്.ജി ജഴ്സിയില്‍ ലിയോയുടെ അവസാന മത്സരമായിരിക്കും. അദ്ദേഹത്തിന് ഏറ്റവും ഊഷ്മളമായ വിടവാങ്ങൽ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- ഗാൽട്ടിയര്‍ പറഞ്ഞു. താരം ക്ലബ്ബ് വിടുമെന്ന സൂചന നേരേത്തതന്നെ നല്‍കിയിരുന്നു. സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിലേക്ക് അദ്ദേഹം പോകുമെന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അര്‍ജന്റീനാ സൂപ്പര്‍താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Follow us on Google News and stay updated with the latest!