നിയമനക്കത്ത് വിവാദം: കൗൺസിൽ യോഗത്തിനിടെ സംഘർഷം

നിയമനക്കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ്റെ രാജിക്കായി കോർപറേഷൻ ആസ്ഥാനത്തിനു പുറത്ത് ശക്തമായ സമരം നടക്കുന്നത്തിനിടെ കൂടിയ കൗൺസിൽ യോഗം ഉന്തും തള്ളിലും കലാശിച്ചു. മേയർ ഇരിപ്പിടത്തിൽ എത്തുന്നതു തടയാൻ നടത്തിയ സമരമാണ് അസഭ്യം വിളിയും സംഘർഷവുമായി കയ്യാങ്കളിയിൽ എത്തിയത്. യുഡിഎഫ്, ബിജെപി അംഗങ്ങൾ ഉയർത്തിയ ‘മേയർ ഗോ ബാക്ക് ’ ബാനർ നശിപ്പിക്കാൻ ശ്രമിച്ചതാണ് തുടക്കത്തിൽ പ്രകോപനങ്ങൾക്കു കാരണം.

യുഡിഎഫ് കൗൺസിലർമാർ മേയർ ചേംബറിലേക്ക് വരുന്ന വഴിയിലും ബിജെപി വനിതാ കൗൺസിലർമാർ മേയറുടെ ഡയസിലും തടസ്സം സൃഷ്ടിച്ചു. അറസ്റ്റ് നീക്കത്തെ തുടർന്ന് യുഡിഎഫ് കൗൺസിലർമാരും പൊലീസും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു. ബിജെപി വനിതാ കൗൺസിലർമാർ കസേരയ്ക്കു ചുറ്റും കിടന്നതോടെ മേയർക്കും സെക്രട്ടറിക്കും വേദിയിലേക്കു കടക്കാനായില്ല.

വനിതാ പൊലീസും എൽഡിഎഫ് കൗൺസിലർമാരും ചേർന്ന് ഏറെ പണിപ്പെട്ട് ഇരുവരെയും വേദിയിൽ എത്തിച്ചെങ്കിലും ബാനറുകളും ബോർഡുകളും ആയി അവിടെ പ്രതിഷേധം തുടർന്നു. ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. മരാമത്തു സ്ഥിരസമിതി ചെയർമാൻ ഡി.ആർ.അനിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി വനിതാ കൗൺസിലർമാർ കൗൺസിൽ ലോഞ്ചിൽ സമരം നടത്തി. രാത്രിയിലും തുടർന്ന സമരത്തിനൊടുവിൽ 11 മണിയോടെ കൗൺസിലർമാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തൻ്റെ കാഴ്ച മറച്ച് ബാനർ പിടിച്ചവരെയാണ് മേയർ സസ്‌പെൻഡ് ചെയ്തത്.

More News

നടൻ സോബി ജോർജിനെ കഠിന തടവിനു വിധിച്ചു

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടൻ സോബി ജോർജിനെ കഠിന തടവിനു വിധിച്ചു.

ഖത്തർ ഫൈനൽ മെസ്സിയുടെ അവസാന ലോകകപ്പ്

ഖത്തർ ഫൈനൽ മെസ്സിയുടെ അവസാന ലോകകപ്പ്

പീഡനം: സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അറസ്റ്റിൽ

"ബോഡി ഷെയ്മിങ്ങെന്നു പറഞ്ഞു വളച്ചൊടിക്കേണ്ട"- ജൂഡ് ആൻ്റണി

തലമുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ബോഡി ഷെയ്മിങ് അല്ലെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ ജൂഡ് ആൻ്റണി സോഷ്യൽ മീഡിയയിൽ.

ടിക്കറ്റു കിട്ടാതെ 'നൻപകൽ നേരത്ത് മയക്കം'

ടിക്കറ്റു കിട്ടാതെ 'നൻപകൽ നേരത്ത് മയക്കം' തുടർന്ന് പ്രതിഷേധം.