ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്കി
Send us your feedback to audioarticles@vaarta.com
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടി വെക്കാനുള്ള തുക ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സി ഒ ടി നസീറിൻ്റെ ഉമ്മയ്ക്ക് നേരിട്ട് എത്താനായില്ല. വീഡിയോ കോൾ വിളിച്ച് ചാണ്ടി ഉമ്മനുമായി സംസാരിച്ചു. പണം ഗൂഗിൾ പേ വഴി അയച്ചു നൽകുകയായിരുന്നു.
2013-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ സിപിഎം പ്രവർത്തകർ കാർ തടഞ്ഞ് കല്ലെറിഞ്ഞ കേസിലെ പ്രതിയായ തലശ്ശേരിയിലെ മുൻ സിപിഎം പ്രവർത്തകൻ സി ഒ ടി നസീറിൻ്റെ മാതാവാണ് പണം നൽകിയത്. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറിയത്. പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നൽകിയത്. പാമ്പാടിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള മുതിർന്ന യുഡിഎഫ് നേതാക്കൾക്ക് ഒപ്പമാണ് പത്രിക സമർപ്പിക്കാൻ ചാണ്ടി ഉമ്മൻ എത്തിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout