ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ല: എം.വി ഗോവിന്ദൻ

  • IndiaGlitz, [Friday,February 17 2023]

ശിവശങ്കറും സിപിഎമ്മും തമ്മിൽ ബന്ധമില്ലെന്നും അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പരാമർശിച്ചു. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പാർട്ടിക്ക് ആശങ്കയില്ലെന്നും ശിവശങ്കറും പാർട്ടിയും തമ്മിൽ ബന്ധമില്ല. ഇതാദ്യമായിട്ടല്ലല്ലോ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതെന്ന് സ്വർണ്ണക്കടത്ത് കേസിലെ അറസ്റ്റ് ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദൻ ചോദിച്ചു. ആകാശിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും വ്യക്തമല്ലാത്ത പ്രതികരണമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. ആകാശ് തില്ലങ്കേരിയെ നിയന്ത്രിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിൻ്റെ ഭാഗമാണ്. അതിനോട് പ്രതികരിക്കേണ്ട കാര്യമില്ല, സ്ത്രീത്വത്തെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടുമെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്.

More News

ഓൺലൈൻ പേജുകളെ ട്രോളി മുകേഷ്

ഓൺലൈൻ പേജുകളെ ട്രോളി മുകേഷ്

സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിൻ്റെ പിന്തുണ വലിയ കാര്യം തന്നെ: ചന്ദ്ര ലക്ഷ്‌മൺ

സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിൻ്റെ പിന്തുണ വലിയ കാര്യം തന്നെ: ചന്ദ്ര ലക്ഷ്‌മൺ

വിമാനം എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും തെലുങ്കിലേക്ക്

വിമാനം എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും തെലുങ്കിലേക്ക്

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധ ഭീഷണി: പ്രതി അറസ്റ്റിൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധ ഭീഷണി: പ്രതി അറസ്റ്റിൽ