സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ്റെ സംസ്കാരം ഇന്ന്

  • IndiaGlitz, [Friday,October 06 2023]

അന്തരിച്ച മുതിര്‍ന്ന സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്ദൻ്റെ സംസ്കരം ഇന്ന് വൈകുന്നേരം 5 മണിക്ക് ശാന്തി കവാടത്തിൽ നടക്കും. എ കെ ജി സെന്ററിലും ആറ്റിങ്ങൽ കച്ചേരി നടയിലും പൊതുദർശനത്തിനു വെയ്ക്കും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് സിഐടി യു ഓഫിസിൽ പൊതുദർശനം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് വച്ചായിരിന്നു അന്ത്യം.

ആനത്തലവട്ടം ആനന്ദൻ്റെ വിയോഗത്തിൽ നിരവധി രാഷ്ട്രീയ നേതാക്കൾ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിൻ്റെ കൂടെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കിയ നേതാവിനെയാണ് നഷ്‌ടമായതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്‌റ്റർ പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ ക‍ഴിഞ്ഞ സമയത്തും സംസ്ഥാനത്തെ ജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചതെന്നും എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമാണ്. മൂന്നു തവണ ആറ്റിങ്ങലിൽ നിന്ന് എംഎൽഎ ആയി. 2006 മുതൽ 2011 വരെ നിയമ സഭയിൽ ചീഫ് വിപ് ആയിരുന്നു.

More News

മുംബൈയിൽ ക്ഷേത്ര ദർശനം നടത്തി രാം ചരണ്‍

മുംബൈയിൽ ക്ഷേത്ര ദർശനം നടത്തി രാം ചരണ്‍

'ദേവര' ഇനി രണ്ടു ഭാഗങ്ങളില്‍; 2024 ഏപ്രില്‍ 5-ന് ഒന്നാം ഭാഗം പുറത്ത്

'ദേവര' ഇനി രണ്ടു ഭാഗങ്ങളില്‍; 2024 ഏപ്രില്‍ 5-ന് ഒന്നാം ഭാഗം പുറത്ത്

ബാലഭാസ്കറിൻ്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ബാലഭാസ്കറിൻ്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിക്‌ടറി വെങ്കിടേഷിൻ്റെ 'സൈന്ധവ്': ജനുവരി 13ന് റിലീസാകും

വിക്‌ടറി വെങ്കിടേഷിൻ്റെ 'സൈന്ധവ്': ജനുവരി 13ന് റിലീസാകും

ഭാര്യയുടെ മാനസിക പീഡനം: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

ഭാര്യയുടെ മാനസിക പീഡനം: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി