സര്‍ക്കാരിനെതിരെ 'കുറ്റവിചാരണ സദസ്സു'കൾ സംഘടിപ്പിക്കും

  • IndiaGlitz, [Saturday,November 04 2023]

സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ‘കുറ്റവിചാരണ സദസ്സു’കൾ സംഘടിപ്പിക്കാൻ ഒരുങ്ങി യുഡിഎഫ്. എൽഡിഎഫ് സർക്കാരിൻ്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടു കാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുകയാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ 20 വരെ 140 നിയോജക മണ്ഡലങ്ങളിലും 'കുറ്റവിചാരണ സദസ്സു'കൾ നടത്താനാണ് തീരുമാനം. യുഡിഎഫ് കക്ഷി നേതാക്കളുടെ സൂം മീറ്റിംഗിലാണ് തീരുമാനമായത്.

 

യുഡിഎഫ് ജില്ലാ ചെയര്‍മാന്മാരും, കണ്‍വീനര്‍മാരും മീറ്റിംഗിൽ ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സി പി ജോണ്‍, പി ജെ ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, ജി ദേവരാജന്‍ എന്നിവരും പങ്കെടുത്തു. സർക്കാരിൽ നിന്നു പണം കിട്ടാതെ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍, കെഎസ്ആര്‍ടിസി അടക്കമുള്ള സ്ഥാപനങ്ങളിലെ പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍, മത്സ്യ തൊഴിലാളികള്‍, സാമൂഹ്യ ക്ഷേമ പെന്‍ഷനും, ചികിത്സാ സഹായവും ലഭിക്കാത്തവര്‍, പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പെട്ടവരും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിക്കു കാത്തിരിക്കുന്ന തൊഴില്‍ രഹിതര്‍ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

More News

മമ്മൂട്ടി ചിത്രം 'കാതൽ ദി കോർ' നവംബർ 23 ന് തീയറ്ററുകളിൽ

മമ്മൂട്ടി ചിത്രം 'കാതൽ ദി കോർ' നവംബർ 23 ന് തീയറ്ററുകളിൽ

രാം ചരണിൻ്റെ 'ഗെയിം ചേഞ്ചർ' ആദ്യ സിംഗിൾ ദീപാവലി ദിനത്തിൽ

രാം ചരണിൻ്റെ 'ഗെയിം ചേഞ്ചർ' ആദ്യ സിംഗിൾ ദീപാവലി ദിനത്തിൽ

ചിരഞ്ജീവിയുടെ 'മെഗാ156'; ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

ചിരഞ്ജീവിയുടെ 'മെഗാ156'; ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

കാലാവധി കഴിഞ്ഞ മരുന്നുകൾ; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

കാലാവധി കഴിഞ്ഞ മരുന്നുകൾ; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

നാദിർഷ-റാഫി ടീമിൻ്റെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

നാദിർഷ-റാഫി ടീമിൻ്റെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി