850 ഗോൾ നേടുന്ന ആദ്യ ഫുട്ബോളറായി ക്രിസ്റ്റ്യാനോ റൊണാൾഡോ


Send us your feedback to audioarticles@vaarta.com


കരിയറിലെ 850–ാം ഗോളുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും റെക്കോർഡിലേക്ക്. കരിയറിൽ 850 ഗോൾ നേടുന്ന ആദ്യ ഫുട്ബോളറാണ് റൊണാൾഡോ. രണ്ടാമതുള്ള മെസ്സിയുടെ അക്കൗണ്ടിൽ 818 ഗോളുകളാണുള്ളത്. സൗദി പ്രൊ ലീഗ് ഫുട്ബോൾ മത്സരത്തിൽ അൽ ഹസമിനെതിരെ അൽ നസ്റിന് 5-1ൻ്റെ തകർപ്പൻ ജയം ആണ് നേടിയത്. മത്സരത്തിൻ്റെ 68-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്. രണ്ട് അസിസ്റ്റും റൊണാൾഡോയുടെ പേരിലുണ്ട്.
ലീഗിൽ അൽ നസ്റിൻ്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഹസമിന് എതിരായ ഗോൾ നേട്ടത്തോടെ 5 മത്സരങ്ങളിൽ നിന്ന് 6 ഗോളുമായി ടോപ് സ്കോറർമാരുടെ പട്ടികയിൽ റൊണാൾഡോ ഒന്നാമതെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതിന് ശേഷം അൽ നസർ ക്ലബ്ബും സൗദി പ്രോ ലീഗും ഒരുപോലെ മാറിയിരിക്കുകയാണ്. അൽ നസർ ക്ലബ്ബിനും ആരാധകരുടെ കാര്യത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സഹതാരങ്ങളുടെ ക്രിസ്റ്റ്യാനോക്കൊപ്പമുള്ള കോമ്പിനേഷനാണ് ടീമിൻ്റെ തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് കാരണമായത്.
Follow us on Google News and stay updated with the latest!