ദാദസാഹേബ് ഫാല്‍ക്കെ ഫിലിം അവാർഡ് ദുല്‍ഖര്‍ സല്‍മാന്

  • IndiaGlitz, [Tuesday,February 21 2023]

സിനിമാ മേഖലയിലെ പ്രമുഖ പുരസ്‌കാരമായ ദാദസാഹേബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡിന് ദുല്‍ഖര്‍ സല്‍മാന്‍ അർഹനായി. ബോളിവുഡ് ചിത്രമായ ചുപ്പിലെ മികച്ച പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നെഗറ്റീവ് റോളിലെ ദുല്‍ഖറിൻ്റെ അഭിനയമികവാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ആര്‍.ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായിരുന്നു ചുപ്പ്. ദുൽഖറിൻ്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ ചിത്രം ഏറ്റുവാങ്ങിയിരുന്നു. 'ബെസ്റ്റ് ആക്റ്റർ ഇൻ നെഗറ്റീവ് റോൾ’ കാറ്റഗറിയിലാണ് ദുൽഖർ പുരസ്കാരം നേടിയിരിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഹിറ്റ് സിനിമകള്‍ ചെയ്ത് പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ദുല്‍ഖര്‍ ഉയര്‍ന്നിരുന്നു. ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മികച്ച വില്ലനായാണ് ദുല്‍ഖര്‍ സല്‍മാനെ തിരഞ്ഞെടുത്തിരിക്കുന്നത് ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടന് ഈ അവാർഡ് ലഭിക്കുന്നത്. ഗംഗുഭായ് കത്യാവാടി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായും ബേഡിയ എന്ന ചിത്രത്തിലൂടെ വരുൺ ധവാൻ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.