close
Choose your channels

ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

Saturday, January 21, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ഡൈനാമിക് ഹീറോ വിശ്വക് സെൻ തൻ്റെ ആദ്യ പാൻ ഇന്ത്യ ചിത്രം ദാസ് കാ ധാംകി, വമ്പൻ ബഡ്ജറ്റിൽ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ നായകനും സംവിധായകനും നിർമ്മാതാവും വിശ്വക് തന്നെയാണ്. ചിത്രത്തിൽ വിശ്വക് സെന്നിൻ്റെ നായികയായി നിവേത പേതുരാജാണ് എത്തുന്നത്. ചിത്രത്തിൻ്റെ ആദ്യ സിംഗിൾ "ആൾമോസ്റ്റ്റ് പടിപോയിദേപിള്ളയ്ക്ക്" വമ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. നിർമ്മാതാക്കൾ ചിത്രത്തിൻ്റെ രണ്ടാമത്തെ സിംഗിൾ മാവാ ബ്രോയുടെ ലിറിക്കൽ വീഡിയോ പുറത്തിറക്കി .

റാം മിരിയാലയാണ് ചിട്ടപ്പെടുത്തി തൻ്റെ മനോഹര ശബ്ദത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. കാസർള ശ്യാമിൻ്റെ വരികൾ ഇതിനോടൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടിൽ ചടുലമായി കാണപ്പെട്ട വിശ്വക് സെന്നിൻ്റെ നൃത്തങ്ങൾ കാണാൻ രസകരമാണ്. ആൽബത്തിൽ നിന്നുള്ള മറ്റൊരു ബ്ലോക്ക്ബസ്റ്റർ നമ്പറായിരിക്കും ഇത്. ദിനേശ് കെ ബാബു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ലിയോൺ ജെയിംസും എഡിറ്റിംഗ് അൻവർ അലിയും നിർവ്വഹിക്കുന്നു. റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദാസ് കാ ധാംകി 2023 ഫെബ്രുവരി 17 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

Follow us on Google News and stay updated with the latest!