ഡിയര്‍ വാപ്പിയിലെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി

  • IndiaGlitz, [Tuesday,February 07 2023]

ലാലും അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിൻ്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. കിസ പറയണതാരോ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തിറങ്ങിയത്. കൈലാസ് മേനോനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജുവും അനഘയുമാണ് ഗാനരംഗത്തുള്ളത്. ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഡിയര്‍ വാപ്പി. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൗണ്‍ ഫിലിംസിൻ്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.

More News

ഡബ്ല്യു.സി.സി ക്കെതിരെയുള്ള പരാമർശത്തിൽ മാപ്പു പറഞ്ഞ് ഇന്ദ്രൻസ്

ഡബ്ല്യു.സി.സി ക്കെതിരെയുള്ള പരാമർശത്തിൽ മാപ്പു പറഞ്ഞ് ഇന്ദ്രൻസ്

സമൂഹത്തില്‍ ഉള്ളതും പറയുന്നതുമായ കാര്യങ്ങൾ സിനിമയില്‍ കാണിക്കുമ്പോൾ വിവാദമാകുന്നത് വിരോധാഭാസമാണ്: ഹണി റോസ്

സമൂഹത്തില്‍ ഉള്ളതും പറയുന്നതുമായ കാര്യങ്ങൾ സിനിമയില്‍ കാണിക്കുമ്പോൾ വിവാദമാകുന്നത് വിരോധാഭാസമാണ്: ഹണി റോസ്

ഇന്ധന സെസ്: നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം

ഇന്ധന സെസ്: നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം

മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നു, തെറ്റായ പ്രസ്താവന പുറത്തുവരുന്നു: ഉമ്മൻചാണ്ടി

മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നു, തെറ്റായ പ്രസ്താവന പുറത്തുവരുന്നു: ഉമ്മൻചാണ്ടി

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു