'ഡെവിൾ'; മാളവിക നായരുടെ ക്യാരക്ടർ പോസ്റ്റർ റിലീസായി

  • IndiaGlitz, [Tuesday,October 17 2023]

കല്യാൺ റാം സ്പൈ ത്രില്ലർ ചിത്രം 'ഡെവിൾ' ൽ മാളവിക നായരുടെ ക്യാരക്ടർ പോസ്റ്റർ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തു. ഒരു രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് മാളവിക ചിത്രത്തിൽ എത്തുന്നത്. മണിമേഖല എന്ന കഥാപാത്രമായിട്ടാണ് മാളവിക ചിത്രത്തിൽ എത്തുന്നത്. 'ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്' എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.

ഒരു നിഗൂഢമായ സത്യം പുറത്തു കൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ വരുന്നത്. ചിത്രത്തിൽ സംയുക്ത നായികയായി എത്തുന്നു. നവംബർ 24ന് ചിത്രം തീയേറ്ററിൽ എത്തും. ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിൻ്റെ ഹിന്ദി ഗ്ലിമ്പ്സ് വീഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. ഛായാഗ്രഹണം: സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ: ഗാന്ധി നടികുടികർ, എഡിറ്റർ: തമ്മി രാജു.