ചെന്നൈ സ്റ്റേഡിയത്തിലെ സീറ്റുകൾക്ക് പെയിന്‍റടിച്ച് ധോണി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടെങ്കിലും ധോണി ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. നാല് കിരീടം, അഞ്ച് തവണ റണ്ണറപ്പുകള്‍, കളിച്ച പതിമൂന്നില്‍ 11 സീസണിലും പ്ലേ ഓഫില്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരിതയാര്‍ന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മഞ്ഞപ്പടയെ മുന്നില്‍ നിന്ന് നയിക്കുന്ന 'തല'യെന്ന് സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന എം എസ് ധോണിയുടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ആണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐപിഎല്ലിനൊരുങ്ങുന്ന ചെന്നൈ ചെക്ക്‌പോക്ക് സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന ധോണിയുടെ ചിത്രമാണ് വീഡിയോയിൽ. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2023 സീസണിലെ ഐപിഎൽ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ. ഇന്ത്യന്‍ ക്രിക്കറ്റിലും ഐപിഎല്ലിലും ഇതിഹാസം തീര്‍ത്ത ധോണിയുടെ അവസാന ടൂര്‍ണമെന്റായിരിക്കും ഇത്. ചെന്നൈയിലെ കാണികള്‍ക്ക് മുന്നില്‍ കളിച്ച് പാഡഴിക്കും എന്നായിരുന്നു ധോണിയുടെ പ്രഖ്യാപനം. കിരീട നേട്ടത്തോടെ ധോണിയ്ക്ക് യാത്രയപ്പ് നല്‍കാനായിരിക്കും മഞ്ഞപ്പടയുടെ ലക്ഷ്യം.

More News

ബ്രഹ്മപുരം തീ പിടുത്തം; അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്

ബ്രഹ്മപുരം തീ പിടുത്തം; അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്

എന്തിനാണ് പ്രധാനമന്ത്രി ഇത്രയും ഭയക്കുന്നത്: രാഹുൽ ഗാന്ധി

എന്തിനാണ് പ്രധാനമന്ത്രി ഇത്രയും ഭയക്കുന്നത്: രാഹുൽ ഗാന്ധി

ഇന്നസെന്റിന് യാത്രമൊഴി നേർന്നു പതിനായിരങ്ങൾ; സംസ്‌കാരം ഇന്ന് രാവിലെ

ഇന്നസെന്റിന് യാത്രമൊഴി നേർന്നു പതിനായിരങ്ങൾ; സംസ്‌കാരം ഇന്ന് രാവിലെ

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്ന ചിത്രം ജനുവരി 2024ൽ

ഓർമ്മകളിൽ ഇന്നസെന്റ്

ഓർമ്മകളിൽ ഇന്നസെന്റ്