ധോണിയുടെ ശസ്ത്രക്രിയ വിജയകരമായി

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ധോണിയുടെ കാൽമുട്ടിൻ്റെ ശസ്ത്രക്രിയ മുംബൈയിൽ വിജയകരമായി പൂർത്തിയായി. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താക്കോൽ ദ്വാര ശസ്ത്രക്രിയ ആയിരുന്നു നടത്തിയത്. മുംബൈയിലെ പ്രശസ്ത ഓർത്തോപീഡിക് ഡോക്ടർ ദിൻഷ പർദിവാലയാണ് ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ ചെയ്തത്. സമാനമായ കേസിൽ മുമ്പ് റിഷഭ് പന്തിന് ശസ്ത്രക്രിയ നടത്തിയിരുന്നതും ഇതേ ഡോക്ടർ ആയിരുന്നു. ദിവസങ്ങൾക്കകം ധോണി ആശുപത്രി വിടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭഗവദ് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞിരുന്നു. ധോണിയുടെ ഭാര്യ സാക്ഷിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സീസണിൽ ചില ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം മറികടന്നു കൊണ്ടാണ് ധോണി മഞ്ഞപ്പടയെ റെക്കോർഡ് കിരീട നേട്ടത്തിലെത്തിച്ചത്. കാൽമുട്ടിലെ പരിക്കായിരുന്നു ഈ‌ സീസണിൽ ധോണിയെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത്.

More News

മെസ്സി പി.എസ്.ജി. വിടുമെന്ന് വ്യക്തമാക്കി പരിശീലകന്‍ ക്രിസ്റ്റോഫെ ഗാള്‍ട്ടിയെർ

മെസ്സി പി.എസ്.ജി. വിടുമെന്ന് വ്യക്തമാക്കി പരിശീലകന്‍ ക്രിസ്റ്റോഫെ ഗാള്‍ട്ടിയെർ

ജിമ്മിൽ വെയ്റ്റ് ട്രെയിനിം​ഗ് വീഡിയോ പങ്കു വച്ച് നടൻ ബാല

ജിമ്മിൽ വെയ്റ്റ് ട്രെയിനിം​ഗ് വീഡിയോ പങ്കു വച്ച് നടൻ ബാല

ലോക കേരള സഭ: ഖജനാവിൽ നിന്ന് പണം എടുക്കില്ലെന്ന് പി. ശ്രീരാമകൃഷ്ണന്‍

ലോക കേരള സഭ: ഖജനാവിൽ നിന്ന് പണം എടുക്കില്ലെന്ന് പി. ശ്രീരാമകൃഷ്ണന്‍

സ്കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കും: വി ശിവന്‍കുട്ടി

സ്കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കും: വി ശിവന്‍കുട്ടി

അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും

അമൃത ആശുപത്രി രജതജൂബിലി; അമിത്ഷാ ഉദ്ഘാടനം ചെയ്യും