ദിലീപ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്ž

  • IndiaGlitz, [Wednesday,July 12 2017]

നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമുള്ള പൊലിസിന്റെ ആവശ്യം മാനിച്ചാണ് നടപടി. മൂന്ന് ദിവസം വിട്ടു കിട്ടണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, ജാമ്യാപേക്ഷ കസ്റ്റ്ഡി കലാവധി കഴിഞ്ഞ ശേഷമാണ് പരിഗണിക്കുകയെന്ന് കോടതി അറിയിച്ചു. അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം നല്‍കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാവിലെ പത്തു മണിയോടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതി പരിസരത്ത് വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ദിലീപിനെ പൊലിസ് ബസില്‍ നിന്ന് ഇറക്കിയ സമയത്ത് ജനങ്ങള്‍ കൂവി വിളിച്ചു. കോടതിയില്‍ നിന്ന് ദിലീപിനെ ആലുവ പൊലിസ് ക്ലബിലേക്ക് കൊണ്ടുവരാനാണ് സാധ്യത. തുടര്‍ന്ന് തെളിവെടുപ്പിനായി വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകും.

More News

പള്žസര്ž സുനിയെ ദിലീപിനു പരിചയപ്പെടുത്തിയത് താനല്ലെന്ന് മുകേഷ്

പള്žസര്ž സുനിയെ ദിലീപിനു പരിചയപ്പെടുത്തിയത് താനല്ലെന്ന് നടനും എം.എല്ž.എയുമായ മുകേഷ്...

മഞ്ജുവിനെ തമിഴ് വിളിക്കുന്നു

മഞ്ജുവാര്യരുടെ തമിഴ് അരങ്ങേറ്റം ഉടനുണ്ടായേക്കും. സൂപ്പര്žഹിറ്റ് സംവിധായകന്ž അറിവഴകന്ž ഒരുക്കുന്ന...

ദിലീപിനെതിരായ നടപടിയെ ‘അമ്മ’യിൽ ആരും എതിർത്തില്ല: പൃഥ്വിരാജ്...

നടൻ ദിലീപിനെ ‘അമ്മ’യിൽനിന്നു പുറത്താക്കിയ നടപടിയെ ആരും എതിർത്തില്ലെന്നു നടൻ പൃഥ്വിരാജ്. മമ്മൂട്ടിയുടെ...

ഇനി മുതല്ž കോഴി കിലോയ്ക്ക് 87 രൂപ

സംസ്ഥാനത്ത് കോഴികച്ചവടക്കാര്ž നടത്തിവന്ന സമരം ഒത്തുതീര്žപ്പായി. സര്žക്കാര്ž നിശ്ചയിച്ച വിലയായ...

ദിലീപ് സിനിമാ ലോകത്തിന് അപമാനം: ചെന്നിത്തല

ദിലീപ് സിനിമാ ലോകത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താരസംഘടനയായ...