ദിലീപ് ഇന്ന് പാലക്കാട്ട് നാളെ കോയമ്പത്തൂർ

  • IndiaGlitz, [Wednesday,June 14 2017]

ദിലീപ് ചിത്രം രാമലീലയുടെ ഷൂട്ടിംഗ് ഇന്ന് പാലക്കാട്ട് നടക്കും. നാളെ കോയമ്പത്തൂരിലേക്ക് ഷിഫ്ട് ചെയ്യും. നാളത്തെ ചിത്രീകരണത്തോടെ ദിലീപിന്റെ രംഗങ്ങൾ പൂർത്തിയാകും. ഇതിനു ശേഷം കമ്മാരസംഭവത്തിന്റെ അടുത്തഘട്ട ചിത്രീകരണത്തിനായി ദിലീപ് തേനിയിലേക്ക് പോകും. അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീല മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമ്മിക്കുന്നത്. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. രതീഷ് അമ്പാട്ടാണ് കമ്മാരസംഭവം സംവിധാനം ചെയ്യുന്നത്. മുരളീഗോപിയുടേതാണ് തിരക്കഥ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കമ്മാരസംഭവം നിർമ്മിക്കുന്നത്. പ്രശസ്ത കാമറാമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കനാണ് ദിലീപ് അഭിനയിച്ച് പൂർത്തിയാക്കാനുള്ളത്. കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപാണ് നായകൻ.

More News

റോബോ വെല്ലിത്തിരയിലെത്താനൊരുങ്ങുന്നു

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി ഹിറ്റ്മേക്കർ ഷങ്കർ ഒരുക്കുന്ന റോബോ 2.0 വെള്ളിത്തരയിലെത്താൻ കാത്തിരിക്കുകയാണ് സറ്റൈൽ മന്നൻ ഫാൻസ്. 450 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന 0.2...

കട്ട ശിവനായ് കുഞ്ചാക്കൊ

കുഞ്ചാക്കോ ബോബനെയും ആസിഫ് അലിയെയും നായകന്മാരാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം...

' മോഹൻലാൽ 'ലിലെ നായകൻ മോഹൻലാലിനൊപ്പം

മോഹന്žലാലിനെ കാണാന്ž നായകനെത്തി. മോഹന്žലാല്ž സിനിമയിലെ നായകനായ ഇന്ദ്രജിത്ത് വില്ലന്റെ ലൊക്കേഷനിലെത്തി...

റാണ ദുൽഖർ വിശേഷങ്ങൾ

ദുല്žഖർ സൽമാന് മകളുണ്ടായപ്പോള്ž മലയാള താരങ്ങള്žക്കൊപ്പം മത്സരിച്ച് അഭിനന്ദിച്ചവരില്ž ബാഹുബലിയില്ž ബല്ലലദേവനെ...

ആ വീഡിയോ കാണാൻ കഴിയാഞ്ഞ വിഷമത്തിൽ അമലപോൾ

തമിഴ് സിനിമാലോകത്തെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലുകളാണ് ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര...