അഭ്യൂഹങ്ങൾ പരത്താതെ ഇരിക്കൂ; വിവാഹ വാർത്തയിൽ പ്രതികരിച്ച് തൃഷ


Send us your feedback to audioarticles@vaarta.com


നടി തൃഷ വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന് കഴിഞ്ഞ ദിവസങ്ങള്‍ ഗോസിപ്പുകളുണ്ടായി. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുക ആണ് തൃഷ. ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പരത്താതിരിക്കു എന്നാണ് താരം വ്യക്തമാക്കുന്നത്. നടി തൃഷയുടെ വരൻ ഒരു മലയാള സിനിമ നിര്‍മാതാവാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്.
"ഡിയർ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം. ദയവായി ശാന്തരായി ഇരിക്കൂ. കിംവദന്തികൾ നിർത്തൂ. ചിയേഴ്സ്’’- എന്നാണ് നടി എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിൻ്റെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് നടിയുടെ പോസ്റ്റ്. ദളപതി വിജയ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 2015ൽ വ്യവസായിയായ വരുൺ മണിയനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നിരുന്നാലും, വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേർ പിരിഞ്ഞു. വരുൺ നിർമ്മിക്കുന്ന ഒരു സിനിമയിൽ നിന്നും തൃഷ പിൻവാങ്ങുകയും ചെയ്തു. മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം, ടോവിനോ ചിത്രം ഐഡന്റിറ്റി, അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദി റോഡ് എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Follow us on Google News and stay updated with the latest!