ലോകകപ്പിൽ തിലക് വർമ്മയെ പരീക്ഷിക്കരുത്: ശ്രീകാന്ത്

തിലക് വര്‍മ്മയെ നേരിട്ട് ഏകദിന ലോകകപ്പില്‍ കളിപ്പിക്കരുതെന്ന് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിലോ ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലോ തിലകിനെ കളിപ്പിക്കണം എന്നാണ് ശ്രീകാന്ത് പറയുന്നത്. വലിയൊരു ടൂര്‍ണമെന്റില്‍ തിലക് വര്‍മ്മയ്ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കരുത്. അതിന് മുമ്പ് ഒരു ഏകദിന പരമ്പരയില്‍ അവസരം നല്‍കണം. തിലക് വര്‍മ്മ ഭാവി വാഗ്ദാനമാണ്. ഏഷ്യാ കപ്പ് അയാള്‍ക്ക് വലിയ അവസരമാണ്.

പ്രകടന മികവില്‍ മാത്രമല്ല, സ്ഥിരതയിലും തിലക് വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയിലൂടെ ടീമിന് പ്രതീക്ഷ നല്‍കി. ഏഷ്യാ കപ്പിലൂടെ തിലക് കൂടുതല്‍ ശ്രദ്ധിക്കപ്പെടും. ഏകദിന ലോകകപ്പില്‍ കളിപ്പിക്കും മുമ്പ് തിലകിന് കുറച്ച് മത്സരങ്ങള്‍ നല്‍കി അദേഹത്തെ വളര്‍ത്തി എടുക്കേണ്ടതുണ്ട്- ശ്രീകാന്ത് പറഞ്ഞു. ട്വന്‍റി 20 ഫോര്‍മാറ്റിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ തിലക് വര്‍മ്മയ്‌ക്ക് ആദ്യമായി ഏകദിന ടീമിലേക്ക് സെലക്ഷന്‍ നല്‍കുകയായിരുന്നു ബിസിസിഐ. ഏഷ്യാ കപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റില്‍ തന്നെ 20 വയസുകാരനായ തിലകിന് അവസരം നല്‍കിയിരിക്കുകയാണ് സെലക്‌ടര്‍മാര്‍.

More News

സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് അച്ചു ഉമ്മൻ

സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് അച്ചു ഉമ്മൻ

പ്രമുഖ ചലച്ചിത്ര എഡിറ്റർ ഹരിഹര പുത്രൻ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര എഡിറ്റർ ഹരിഹര പുത്രൻ അന്തരിച്ചു

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍

മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്കറിയയെ അറസ്റ്റ് ചെയ്തു

ഓഗസ്റ്റ് 23 നാഷണൽ സ്‌പേസ് ഡേ ആയി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഓഗസ്റ്റ് 23 നാഷണൽ സ്‌പേസ് ഡേ ആയി പ്രഖ്യാപിച്ച് പ്രധാനമന്ത്രി