ഉത്തേജക ഉപയോഗം: സിമോണ ഹാലെപ്പിന് വിലക്ക്

ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന് മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്. ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബറിൽ യുഎസ് ഓപ്പണിന് പിന്നാലെ നടത്തിയ പരിശോധനയിൽ താരത്തിൻ്റെ സാമ്പിൾ പോസിറ്റീവായിരുന്നു.

മ​റ്റൊ​രു നി​രോ​ധി​ത രസവസ്തുവും ഇ​തേ കാ​ല​യ​ള​വി​ൽ താ​രം ഉപയോഗിച്ചതാ​യി ടെ​ന്നീ​സ് ആ​ന്‍റി ഡോ​പിം​ഗ് പ്രോ​ഗ്രാം അ​ധി​കൃ​ത​ർ കണ്ടെ​ത്തി. ഇതിനു പിന്നാലെ താരത്തെ താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് വ്യത്യസ്ത ചട്ട ലംഘനങ്ങൾക്കാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. നിരോധിത വസ്തുവായ റോക്‌സാഡസ്റ്റാറ്റ് എന്ന പദാര്‍ഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഹാലെപ്പ് താന്‍ അറിഞ്ഞു കൊണ്ട് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഈ തീരുമാനത്തിന് എതിരെ കായിക ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി ഹാലെപ്പ് പ്രസ്താവനയിൽ പറഞ്ഞു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് 31കാരിയായ ഹാലെപ്പ്.

More News

ഏഷ്യാ ക​പ്പ് സൂപ്പ​ർ ഫോ​ർ: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

ഏഷ്യാ ക​പ്പ് സൂപ്പ​ർ ഫോ​ർ: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

കേരളത്തിൽ വീണ്ടും നിപ; കോഴിക്കോട് സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും നിപ; കോഴിക്കോട് സ്ഥിരീകരിച്ചു

'ഇരൈവൻ'; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

'ഇരൈവൻ'; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിന് തിരിച്ചടി

ഏഷ്യാ കപ്പ് യോഗ്യതാ തിരഞ്ഞെടുപ്പു നടന്നത് ജ്യോതിഷപ്രകാരം

ഏഷ്യാ കപ്പ് യോഗ്യതാ തിരഞ്ഞെടുപ്പു നടന്നത് ജ്യോതിഷപ്രകാരം