ഡോ.വന്ദന കൊലക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ

  • IndiaGlitz, [Saturday,July 01 2023]

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിൻ്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സംഭവ സമയം പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നെ എന്താണു പ്രതിയെ കൃത്യം നല്‍കാന്‍ പ്രേരിപ്പിച്ചത് എന്നു കണ്ടെത്തണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണു മാതാപിതാക്കള്‍ പറയുന്നത്. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെടുന്നു.

ഇക്കഴിഞ്ഞ മെയ് പത്തിനാണ് കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന കൊല്ലപ്പെടുന്നത്. കൊട്ടരക്കല ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ആശുപത്രിയിൽ എത്തിക്കുമ്പോള്‍ വന്ദനയെ കൊലപ്പെടുത്താന്‍ കാരണം സന്ദീപിനുള്ളിലെ ലഹരി എന്നായിരുന്നു സംശയം. എന്നാല്‍ ഇയാളുടെ പരിശോധന ഫലത്തില്‍ ലഹരിയുടെ സാന്നിധ്യമില്ലെന്നു കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിൻ്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തു വന്നത്.

More News

വാഹനവേഗത പരിധി പുതിക്കിയുള്ള വിജ്ഞാപനം ഇന്ന് പ്രാബല്യത്തിൽ

വാഹനവേഗത പരിധി പുതിക്കിയുള്ള വിജ്ഞാപനം ഇന്ന് പ്രാബല്യത്തിൽ

ഇന്ത്യന്‍ സിനിമയില്‍ അമ്പതാണ്ടു പിന്നിട്ട് മേക്കപ്പ്മാന്‍ പാണ്ഡ്യൻ

ഇന്ത്യന്‍ സിനിമയില്‍ അമ്പതാണ്ടു പിന്നിട്ട് മേക്കപ്പ്മാന്‍ പാണ്ഡ്യൻ

18 വർഷങ്ങൾക്ക് ശേഷം 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു

18 വർഷങ്ങൾക്ക് ശേഷം 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു

'ആർ ഡി എക്സ്' ൻ്റെ ടീസർ പുറത്തിറങ്ങി

'ആർ ഡി എക്സ്' ൻ്റെ ടീസർ പുറത്തിറങ്ങി

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്