ഏകദിന ലോകകപ്പിലെ ആവേശ പോരാട്ടം ഇന്ന്

ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാക്കിസ്ഥാൻ മൽസരം അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നു നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച ഇന്ത്യയും പാക്കിസ്ഥാനും പോയിന്റ് ടേബിളില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഏകദിന ലോകകപ്പില്‍ ഒരിക്കല്‍ പോലും പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇരു ടീമുകളുടെയും മൂന്നാം മത്സരമാണിത്.

ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പിച്ചെത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് തകര്‍ത്തുവിട്ടത്. നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയെയും തകര്‍ത്താണ് പാകിസ്ഥാന്‍ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി നിരവധി മത്സരങ്ങളാണ് മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. അര്‍ജിത് സിങ് അടക്കമുള്ള കലാകാരുടെ സംഗീത പരിപാടികള്‍ ഉള്‍പ്പെടെ വര്‍ണാഭമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള വമ്പന്‍ താരനിരയും ഗാലറിയില്‍ അണിനിരക്കും.

More News

'ലാൽ സലാം'; തമിഴ്‌നാട്ടിലെ വിതരണം റെഡ് ജയന്റ് മൂവീസിന്

'ലാൽ സലാം'; തമിഴ്‌നാട്ടിലെ വിതരണം റെഡ് ജയന്റ് മൂവീസിന്

ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലന്‍ഡ്

ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി ന്യൂസിലന്‍ഡ്

ടൈഗറിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

ടൈഗറിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ് നേതാക്കൾ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ് നേതാക്കൾ

'വൺ പ്രിൻസസ് സ്ട്രീറ്റ്'; ചിത്രീകരണം പൂർത്തിയായി

'വൺ പ്രിൻസസ് സ്ട്രീറ്റ്'; ചിത്രീകരണം പൂർത്തിയായി