പ്രശസ്ത ഇന്ത്യൻ കവി കെ വി തിരുമലേഷ് അന്തരിച്ചു

  • IndiaGlitz, [Monday,January 30 2023]

നിരൂപകനും കോളേജ് അധ്യാപകനുമായിരുന്ന പ്രശസ്ത ഇന്ത്യൻ കവി കെ വി തിരുമലേഷ് അന്തരിച്ചു. 83 വയസ്സായായിരുന്നു അദ്ദേഹം കന്നഡ ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയിരുന്നു. കാസര്‍ക്കോട് കാറഡുക്ക സ്വദേശിയാണെങ്കിലും ഹൈദരാബാദിലായിരുന്നു താമസം. കാസർകോട് ഗവ. കോളേജിലടക്കം അധ്യാപകനായിരുന്നു. മുഖവാഡകള, വഠാര, മഹാ പ്രസ്ഥാന, അക്ഷയകാവ്യ, മുഖാമുഖി, അവധ, പാപ്പിയു, അയ്ദ കവിതെകള, അറബ്ബി തുടങ്ങിയ കവിതാസമാഹാരങ്ങളും നോവലുകൾ, ചെറുകഥകൾ, നിരൂപണങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്. 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹം കരസ്ഥമാക്കി. കന്നഡയിലെ അക്ഷയ കാവ്യ എന്ന കവിതാ സമാഹാരത്തിന് 2010 ൽ അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

More News

നാനിയുടെ ദസ്റയുടെ ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

നാനിയുടെ ദസ്റയുടെ ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ അവസാനിക്കും.

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ അവസാനിക്കും.

കോപ്പിയടി വിവാദം: ചിന്താ ജെറോമിനെതിരെ പരാതി

കോപ്പിയടി വിവാദം: ചിന്താ ജെറോമിനെതിരെ പരാതി

ഡിയര്‍ വാപ്പിയുടെ ട്രെയിലര്‍ ലോഞ്ച് ലുലു മാളില്‍ നടന്നു

വാപ്പിയും മകളുമായി ലാലും അനഘയും: ഡിയര്‍ വാപ്പിയുടെ ട്രെയിലര്‍ ലോഞ്ച് ലുലു മാളില്‍ നടന്നു

ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ടു

ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ടു