ഫിഫ ദ് ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്

കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം അർജന്റീന താരം ലയണൽ മെസ്സി സ്വന്തമാക്കി. ഫ്രാൻസ് താരങ്ങളായ എംബപെ, കരിം ബെൻസേമ എന്നിവരെയാണ് വോട്ടെടുപ്പിൽ മെസ്സി പിന്നിലാക്കിയത്. 7–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 2 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് ലയണൽ മെസ്സി നേടിയത്. ഖത്തർ ലോകകപ്പ് വിജയികളായ ടീം അർജന്റീനയാണെങ്കിലും ലയണൽ മെസ്സി മാത്രമാണ് അതിൽ നിന്ന് ലോക ഇലവനിലെത്തിയത്. 2016 മുതലാണ് 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടു വർഷവും പോളണ്ടിൻ്റ റോബർട്ട് ലെവൻഡോവ്സ്കിയാണ് മികച്ച താരമായത്. മികച്ച വനിതാ താരമായി സ്പെയിനിൻ്റ അലക്സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസാണ് മികച്ച ഗോൾകീപ്പർ. അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോണി മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു.