close
Choose your channels

പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസിന്

Monday, March 27, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസിന്

മുംബൈ വനിതകൾക്കായുള്ള ആദ്യത്തെ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്‌ കിരീടം മുംബൈ ഇന്ത്യൻസിന്‌. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ്: 131/9, മുംബൈ ഇന്ത്യന്‍സ്: 134/3 ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ മുംബൈ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ നതാലി സ്‌കീവര്‍ മുംബൈയുടെ വിജയ ശില്‍പ്പിയായി. നതാലി 55 പന്തുകളില്‍ 60 റസുകളുമായി പുറത്താകാതെ നിന്നപ്പോള്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ 37 റണ്‍സും അമേലിയ കേര്‍ 14 റണ്‍സുമെടുത്തു. സിവറാണ് പ്ലെയർ ഓഫ് ദ് മാച്ച്. മുംബൈയ്ക്കായി ഇസി വോങും ഹെയ്‌ലി മാത്യൂസും 3 വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കുകയായിരുന്നു.

Follow us on Google News and stay updated with the latest!