മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസ്സായിരുന്നു. പ്രായാധിക്യം കാരണമുള്ള അസുഖങ്ങളാല്‍ ദീർഘനാളായി ചികിത്സയിലായിരുന്നു. ക്രിക്കറ്റ് ലോകത്തെ ഐതിഹാസിക വ്യക്തിത്വങ്ങളില്‍ ഒരാളായിട്ട് അറിയപ്പെടുന്ന വ്യക്തിയാണ് ബിഷന്‍ സിംഗ് ബേദി. 1946 സെപ്തംബർ 25ന് അമൃത്സറിൽ ജനിച്ച ബേദി ക്രിക്കറ്റം ലോകം കണ്ട ഏറ്റവും മികച്ച ഇടംകൈയ്യൻ സ്പിൻ ബൗളർ എന്ന നിലയിലാണ് അറിയപ്പെടുന്നത്.

ഇന്ത്യക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു. 1967 മുതൽ 1979 വരെ അദ്ദേഹം ദേശീയ ടീമിനായി കളിച്ചു. 1976-ൽ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പിൻഗാമിയായി അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും വെസ്റ്റ് ഇൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ടെസ്റ്റ് വിജയത്തിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. 1966ല്‍ വെസ്റ്റ ഇന്‍ഡീസിനെതിരെ ആയിരുന്നു അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നേടാന്‍ ബേദിക്കായി. 1979ല്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റും കളിച്ചും. ഒന്നാകെ മൂന്ന് വിക്കറ്റും ബേദി വീഴ്ത്തി. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനും ബേദിക്കായിരുന്നു.

More News

പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി വിജയം

പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി വിജയം

മാസപ്പടി വിവാദം: മാത്യുകുഴല്‍ നാടനെ വിമർശിച്ച് എ കെ ബാലന്‍

മാസപ്പടി വിവാദം: മാത്യുകുഴല്‍ നാടനെ വിമർശിച്ച് എ കെ ബാലന്‍

ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത്

ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത്

ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപി വിട്ടു

പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപി വിട്ടു