സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി

ഐപിഎല്ലിലെ മലയാളി താരവും രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിനു പക്വത കൈവന്നതായും മത്സരത്തിൽ സഞ്ജു സ്പിന്നർമാരെ ഉപയോഗിക്കുന്ന രീതിയും മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ആദം സാംപ എന്നീ സ്പിന്നർമാരെ സഞ്ജു കൈകാര്യം ചെയ്യുന്ന രീതിയാണ് ശാസ്ത്രിയിൽ മതിപ്പുളവാക്കിയത്. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഈ വർഷം കിരീടം നിലനിർത്തുമെന്നും രവി ശാസ്ത്രി പ്രവചിച്ചു.

നിലവിലെ ഫോമും പോയിന്‍റ് പട്ടികയും നോക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടുമെന്നാണ് തോന്നുന്നത്. സ്ഥിരതയും സന്തുലിതയും അവര്‍ കാഴ്‌ചവെക്കുന്നുണ്ട്. ഏഴെട്ട് താരങ്ങള്‍ സ്ഥിരതയോടെ കളിക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ് എന്നും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ടീമിൽ പ്രശ്നങ്ങളുണ്ടെങ്കിലും ടീമിലെ ചില അംഗങ്ങളുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കിരീടം നിലനിർത്താൻ ഗുജറാത്തിനെ സഹായിക്കുമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

More News

'ദ കേരള സ്റ്റോറി' ക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

'ദ കേരള സ്റ്റോറി' ക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

മുൻ മുഖ്യമ​ന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിൽ

മുൻ മുഖ്യമ​ന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിൽ

പ്രേക്ഷക സ്വീകാര്യതയോടെ 'സുലൈഖാ മൻസിൽ' മൂന്നാം വാരത്തിലേക്ക്

പ്രേക്ഷക സ്വീകാര്യതയോടെ 'സുലൈഖാ മൻസിൽ' മൂന്നാം വാരത്തിലേക്ക്

മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്: എ കെ ബാലന്‍

മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്: എ കെ ബാലന്‍

നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കും: ഗുസ്തി താരങ്ങൾ

നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കും: ഗുസ്തി താരങ്ങൾ