ഇന്ധന സെസ്: നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം

  • IndiaGlitz, [Monday,February 06 2023]

ഇന്ധന സെസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ സത്യഗ്രഹ സമരം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽ നാടൻ, സി.ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളുമായിട്ടാണ് സഭയിലേക്ക് എത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചതിന് പിന്നാലെ പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. മുദ്രാവാക്യം വിളികളും ഇതോടൊപ്പം ഉയര്‍ന്നു. ഇന്ധന സെസ് ഉയര്‍ത്തിയത് പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ബജറ്റ് ചര്‍ച്ചയ്ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ഈ പ്രഖ്യാപനം നടത്തും. ബജറ്റിലെ ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസുകാർ തിരുവനന്തപുരത്ത് മാർച്ച്‌ നടത്തുകയും ബൈക്ക് കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ നിയമസഭയ്ക്കു മുന്നില്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം തുടരുകയാണ്.

More News

മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നു, തെറ്റായ പ്രസ്താവന പുറത്തുവരുന്നു: ഉമ്മൻചാണ്ടി

മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നു, തെറ്റായ പ്രസ്താവന പുറത്തുവരുന്നു: ഉമ്മൻചാണ്ടി

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ

വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ

സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടിയെന്ന് ബിജെപി നേതാക്കൾ

സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടിയെന്ന് ബിജെപി നേതാക്കൾ