close
Choose your channels

ആക്‌ഷനും സസ്‌പെൻസും നിറച്ച് ഇരട്ടയുടെ ട്രെയിലർ റിലീസായി

Saturday, January 21, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആക്‌ഷനും സസ്‌പെൻസും നിറച്ച് ഇരട്ടയുടെ ട്രെയിലർ റിലീസായി

വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളിൽ ജോജു ജോർജ് എത്തുന്ന ഇരട്ടയുടെ ട്രെയിലർ റിലീസായി. ആക്‌ഷനും സസ്‌പെൻസും നിറഞ്ഞ ഗംഭീര സിനിമ തന്നെയാകും ഇരട്ടയെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ഇരട്ട സഹോദരങ്ങളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യർക്കിടയിൽ ഉള്ള പകയുടെ കൂടെ കഥയാണ് പറയുന്നത് എന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. ഈ ഇരട്ടകൾക്കിയിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ചിത്രത്തെ കൂടുതൽ ആകാംഷ നിറഞ്ഞതാക്കുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമിക്കുന്ന ചിത്രമാണിത്. ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ ആണ്. ചിത്രത്തിലെ നായികയായി എത്തുന്നത് തമിഴ് മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ്. കൂടാതെ സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അന്‍വര്‍ അലിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയാണ്. 'ഇരട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Follow us on Google News and stay updated with the latest!