close
Choose your channels

'ഗെയിം ചേഞ്ചര്‍' ഫസ്റ്റ് ലുക്ക് പുറത്ത്

Tuesday, March 28, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗെയിം ചേഞ്ചര്‍ ഫസ്റ്റ് ലുക്ക് പുറത്ത്

രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ 'ഗെയിം ചേഞ്ചര്‍' ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് റിലീസായി. വെങ്കിടേശ്വര ക്രിയേഷൻസ് ബാനറിൽ ദിൽ രാജുവും, സിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശനിയാഴ്ച്ച രാംചരണിൻ്റെ പിറന്നാൾ ദിവസമാണ് 'ഗെയിം ചേഞ്ചര്‍' എന്ന ടൈറ്റിൽ പുറത്തു വിടുന്നത്. തമിഴ്, ഹിന്ദി, തെലുഗു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. എസ്.യു. വെങ്കടേശന്‍, ഫര്‍ഹാസ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്റ്റോറി ലൈന്‍ കാര്‍ത്തിക് സുബ്ബരാജ്, സഹനിര്‍മ്മാണം ഹര്‍ഷിത്, ഛായാഗ്രഹണം എസ് തിരുനാവുക്കരശ്, സംഗീതം തമന്‍ എസ്, സംഭാഷണം സായ് മാധവ് ബുറ, ലൈന്‍ പ്രൊഡ്യൂസേഴ്സ് എസ് കെ സബീര്‍, നരസിംഹറാവു എന്‍, കലാസംവിധാനം അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രഫര്‍ അന്‍പറിവ്, ഡാന്‍സ് കൊറിയോഗ്രഫേഴ്സ് പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാര്‍ഷ്യ, ജാനി, സാന്‍ജി, വരികള്‍ രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കസര്‍ള ശ്യാം, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈനര്‍ ടി ഉദയ് കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Follow us on Google News and stay updated with the latest!