മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നു, തെറ്റായ പ്രസ്താവന പുറത്തുവരുന്നു: ഉമ്മൻചാണ്ടി

  • IndiaGlitz, [Monday,February 06 2023]

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കത്തിൻ്റെ പകര്‍പ്പ് ആരോഗ്യ മന്ത്രിക്കും സ്പീക്കര്‍ക്കും നല്‍കിയിട്ടുണ്ട്.

അതേസമയം ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്‌തുതാ വിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ടെന്ന്‌ ഉമ്മൻ ചാണ്ടിയുടെ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റ്‌ വന്നു. ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എൻ്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എൻ്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

More News

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ

വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ

സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടിയെന്ന് ബിജെപി നേതാക്കൾ

സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടിയെന്ന് ബിജെപി നേതാക്കൾ

ആസിഫ് അലിയുടെ ചിത്രം അനൗൺസ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും

ആസിഫ് അലിയുടെ ജന്മദിനത്തിൽ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്ത് ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും