ഗോൾ വിവാദം: ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനം വിട്ടു

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി പ്ലേ ഓഫ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനം വിട്ടു. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, ബെംഗളൂരു എഫ്സി നേടിയ ഗോളിനെച്ചൊല്ലിയായിരുന്നു തർക്കം. പകരക്കാരനായി ഇറങ്ങിയ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്. ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കിൽ നിന്ന് ഛേത്രി നേടിയ ഗോൾ, ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഫ്രീകിക്കിനു തയാറാകുന്നതിനു മുൻപാണ് നേടിയതെന്നാണ് ബ്ലാസ്റ്റേഴ്സിൻ്റെ വാദം. തർക്കം മുറുകിയതോടെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചു വിളിക്കുകയാണുണ്ടായത്. ഇതോടെ മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മടങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളത്തിലിറങ്ങാതിരുന്നു. ഒടുവിൽ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. നാടകീയമായ രംഗങ്ങളിലേക്ക് നീണ്ട മത്സരത്തിൽ 96-ാം മിനിറ്റിൽ ബെഗളൂരുവാണ് ലീഡെടുത്തത്.

More News

ബെല്‍സ് പാള്‍സി രോഗം ബാധിച്ച് നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍

ബെല്‍സ് പാള്‍സി രോഗം ബാധിച്ച് നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ തെളിവ് ഇന്ന് പുറത്ത് വിടും

വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ തെളിവ് ഇന്ന് പുറത്ത് വിടും

കൊറോണ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റവും കൂടുതൽ അബ്യൂസ് നേരിട്ടു: ആര്യ ബാബു

കൊറോണ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റവും കൂടുതൽ അബ്യൂസ് നേരിട്ടു: ആര്യ ബാബു

വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി നിശ്ചയിച്ച് സംസ്ഥാന വനിത കമ്മിഷൻ

വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി നിശ്ചയിച്ച് സംസ്ഥാന വനിത കമ്മിഷൻ