"മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .."

  • IndiaGlitz, [Saturday,February 22 2020]

ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുകയാണെന്ന് പറഞ്ഞ് ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ നെഞ്ചുപൊട്ടി കരയുന്ന വീഡിയോ ലോകമെമ്പാടുമുള്ളവരുടെ കണ്ണുനനച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ബോഡി ഷെയ്മിങ്ങിന് വിധേയനായി ക്വാഡന്‍, കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നും അമ്മയോട് ചോദിക്കുന്ന വിഡിയോയാണ് പുറത്ത് വന്നത്. വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ തന്നെയാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതോടെ വലിയ പിന്തുണയാണ് കുഞ്ഞിന് ലഭിച്ചത്. മലയാളത്തില്‍ നിന്ന് ഗിന്നസ് പക്രുവും ഫെയ്‌സ്ബുക്കിലൂടെ ക്വാഡന് പിന്തുണ അറിയിച്ചു.

പക്രുവിന്റെ വാക്കുകള്‍.


മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും ......... ഈ വരികൾ ഓർമ്മ വച്ചോളു ...ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ - ഇളയ രാജ -
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്.

View this post on Instagram

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് ..... ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ... നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും ......... ഈ വരികൾ ഓർമ്മ വച്ചോളു ..."ഊതിയാൽ അണയില്ല ഉലയിലെ തീ ഉള്ളാകെ ആളുന്നു ഉയിരിലെ തീ " - ഇളയ രാജ - ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്

A post shared by guinness pakru (@guinnesspakru) on Feb 21, 2020 at 8:55am PST

More News

കാഴ്ച മറയും മുൻപേ തന്റെ ആഗ്രഹം പൃഥ്വിരാജ് നിറവേറ്റി, വികാരനിർഭരമായ നിമിഷങ്ങൾ

കണ്ണുകളുടെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെടും മുമ്പ് തന്റെ പ്രിയപ്പെട്ട താരത്തെ ഒരു നോക്കു കാണണമെന്ന ആരാധികയായ കവിതയുടെ ആഗ്രഹമാണ് നടൻ സാധിച്ച്കൊടുത്തിരിക്കുന്നത്.

മണിരത്‌നം ചിത്രത്തിലെ ജയറാമിന്റെ ലുക്ക് കണ്ടോ?

ഇന്ന് 'പൊന്നിയിന്‍ സെല്‍വന്‍' ലൊക്കേഷനിൽനിന്നും ജയറാം പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ചിത്രത്തിൽ മൊട്ടയടിച്ച് ക്ലീന്‍ ഷേവ് ചെയ്ത പുതിയ ലുക്കിൽ ആണ് താരം.

"മരണവുമായുള്ള ഒരു മുഖാമുഖം"; തന്നെ രക്ഷിച്ച 5 മാലാഖമാർക്കൊപ്പം സെൽഫിയെടുത്ത് ജോയ് മാത്യു

പുതുവത്സര ആരംഭത്തില്‍ താൻ മരണത്തെ മുഖാമുഖം കണ്ടുവെന്ന് ജോയ് മാത്യു.

കോരിത്തരിപ്പിച്ച് മോഹൻലാലിൻറെ ബിഗ് ബ്രദർ ട്രെയ്‌ലർ, VIDEO

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ബിഗ് ബ്രദർ' സിനിമയുടെ രണ്ടാമത്തെ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിരിക്കുന്നു.

മസിൽ ഉപേക്ഷിച്ച് ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ' എന്ന പുതിയ ചിത്രത്തിന്  വേണ്ടി അസാധാരണമായ രൂപമാറ്റമാണ് ഉണ്ണി മുകുന്ദൻ നടത്തിയിരിക്കുന്നത്.