ഐ പി എല്‍ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

ഐപിഎല്‍ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സായിരുന്നു എതിരാളികള്‍. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ചെന്നൈയെ തകര്‍ത്താണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ശുഭ്മാൻ ഗില്ലിൻ്റെ അർധശതകമാണ് ഗുജറാത്ത് ഇന്നിങ്സിന് അടിത്തറ പാകിയത്. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ്: 20 ഓവറില്‍ ഏഴിന് 178. ഗുജറാത്ത് ടൈറ്റന്‍സ്: 19.2 ഓവറില്‍ അഞ്ചിന് 182. ബാറ്റിംഗിനിറങ്ങിയ ഋതുരാജ് ഗെയ്ക്‌വാദ് അര്‍ധസെഞ്ച്വറി നേടി. എട്ട് റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായ ഓപണര്‍ ഋതുരാജ് ഗെയ്ക്‍വാദിൻ്റെ (92) ബാറ്റിങാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ആദ്യ മത്സരത്തില്‍ ധോണി ഉണ്ടാകില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആദ്യത്തെ മത്സരത്തില്‍ കളിക്കുകയുണ്ടായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 200 സിക്‌സുകള്‍ തികയ്‌ക്കുന്ന ആദ്യ താരമായി എം എസ് ധോണി മാറി. ധോണി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച മത്സരം പക്ഷേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നിരാശയായി. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിന് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോൽപ്പിക്കുകയാണുണ്ടായത്.

More News

ചില്ലിക്കാശുപോലും തരില്ല, മാപ്പു പറയുകയുമില്ല; എം.വി ഗോവിന്ദന് സ്വപ്നാ സുരേഷിൻ്റെ മറുപടി

ചില്ലിക്കാശുപോലും തരില്ല, മാപ്പു പറയുകയുമില്ല; എം.വി ഗോവിന്ദന് സ്വപ്നാ സുരേഷിൻ്റെ മറുപടി

ഐ.പി.എൽ കിരീടം രാജസ്ഥാൻ റോയൽസിനെന്ന് മൈക്കൽ വോണിന്‍റെ പ്രവചനം

ഐ.പി.എൽ കിരീടം രാജസ്ഥാൻ റോയൽസിനെന്ന് മൈക്കൽ വോണിന്‍റെ പ്രവചനം

പ്രിയങ്ക ചോപ്രയുടെ ആക്ഷൻ സ്പൈ ത്രില്ലർ 'സിറ്റഡല്‍' ട്രെയിലര്‍ പുറത്തുവിട്ടു

പ്രിയങ്ക ചോപ്രയുടെ ആക്ഷൻ സ്പൈ ത്രില്ലർ 'സിറ്റഡല്‍' ട്രെയിലര്‍ പുറത്തുവിട്ടു

ഗായകൻ വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽ മോഷണം

ഗായകൻ വിജയ് യേശുദാസിൻ്റെ ചെന്നൈയിലെ വീട്ടിൽ മോഷണം

60 ൻ്റെ നിറവിൽ സുജാത

60 ൻ്റെ നിറവിൽ സുജാത