close
Choose your channels

ഗുരു സോമസുന്ദരം വീണ്ടും വില്ലനായെത്തുന്ന 'നാലാം മുറ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

Friday, November 25, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗുരു സോമസുന്ദരം വീണ്ടും വില്ലനായെത്തുന്ന നാലാം മുറയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഡിസംബര്‍ 23ന് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തുന്ന 'നാലാം മുറ' ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്നു. മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമ സുന്ദരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ബിജു മേനോനാണു നായകനായെത്തുന്നത്.

മൈന്‍ഡ് ഗെയിം ജോണറിലുള്ളൊരു ചിത്രമാകും നാലാം മുറയെന്നാണ് സൂചന. വൈകാരിക രംഗങ്ങളും സസ്‌പെന്‍സും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്കി സ്റ്റാര്‍ എന്ന ജയറാം ചിത്രത്തിന് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രം ഹൈറേഞ്ച് പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ദിവ്യ പിള്ളയും ശാന്തി പ്രിയയുമാണ് നായികമാരായി എത്തുന്നത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഷീലു എബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. യു.എഫ്.ഐ. മോഷന്‍ പിക്ച്ചേഴ്സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

Follow us on Google News and stay updated with the latest!