ക്രിസ്റ്റലിന് ഇത് 35 ാം പിറന്നാൾ.

  • IndiaGlitz, [Saturday,May 05 2018]

ഇന്ത്യൻ സിനിമയിലെ പ്രമുഖ നായിക  തൃഷ കൃഷ്ണൻ ഇന്നലെ 35 ാം പിറന്നാൾ ആഘോഷിച്ചു . ബോളിവുഡിൽ ഖട്ട മീട്ടാ  എന്ന  ചിത്രത്തിൽ  ആണ്  അവർ  അവസാനമായി അഭിനയിച്ചത് . തെന്നിന്ത്യൻ സിനിമാലോകത്ത്‌   ഒരു ദശകത്തിലേറെക്കാലമായി  അവർ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് . 

തൃഷ കൃഷ്ണൻ 19 വയസുള്ളപ്പോൾ സിനിമാ മേഖലയിൽ പ്രവേശിച്ചു. കോളിവുഡിലും ടോളിവുഡിലും ആരാധകർ ധാരാളമുണ്ടവർക്ക് .2018 ൽ മലയാളചലച്ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ഹേയ്‌  ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തിൽ  അരങ്ങേറ്റം നടത്തി .ഇതിൽ  അവർ  ക്രിസ്റ്റൽ  എന്ന കഥാപാത്രത്തെ  അവതരിപ്പിച്ചു .

ഈ വർഷത്തെ  അവരുടെ വരാനിരിക്കുന്ന  ചിത്രങ്ങളാണ്  സതുരംഗ  വെട്ടൈ 2, മോഹിനി, ഭോഗി,  തുടങ്ങിയവയാണ്.