IFFK 2022 ചലച്ചിത്രമേളയിൽ 'അറിയിപ്പി'ൻ്റെ ആദ്യ പ്രദർശനം ഇന്ന്

  • IndiaGlitz, [Saturday,December 10 2022]

IFFK 2022 ചലച്ചിത്രമേളയിലെ രണ്ടാം ദിവസമായ ഇന്ന് മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കുന്നത്. അതിലൊന്ന് മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാവനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'അറിയിപ്പ്' ആണ്. 1989 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'പിറവി'ക്ക് ശേഷം അതായത് നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം 75-ാമത് ലൊക്കാര്‍ണോ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ മത്സരിച്ച മലയാള സിനിമയാണ് ഇത്. ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളാണ് ദമ്പതിമാരായ ഹരീഷിൻ്റെയും രശ്മിയുടെയും ജീവിതത്തിലെ സംഘർഷമാണ് ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മലയാള ചിത്രം അറിയിപ്പ്, ഉക്രൈൻ ചിത്രം ക്ലൊണ്ടൈക്ക്, ഹൂപ്പോ എന്നീ മത്സര ചിത്രങ്ങളടക്കം രാജ്യാന്തര മേളയിൽ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിൻ്റെ കേരളത്തിലെ ആദ്യപ്രദർശനമാണ് മേളയിലേത്.