ഏകദിനത്തില്‍ രോഹിത്തിൻ്റെ അഭാവത്തില്‍ ഹാര്‍ദിക് നായകൻ

സ്വകാര്യ ആവശ്യങ്ങളാല്‍ വിട്ടുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്. രണ്ടും മൂന്നും ഏകദിനങ്ങൾക്കുള്ള ടീമിനെ രോഹിത് തന്നെ നയിക്കുമെന്നാണ് വിവരം. അമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയേയും നയിക്കും. രോഹിതിൻ്റെ അഭാവത്തില്‍ അപാര ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് കൂട്ടായി ഇഷാന്‍ കിഷന്‍ ഓപ്പണറായെത്തും. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ആദ്യ ഇലവനില്‍ ഇടം പിടിക്കും. വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിൽ കിരീടം ചൂടുകയാണ് തൻ്റെ ലക്ഷ്യമെന്ന് പാണ്ഡ്യ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം വെള്ളിയാഴ്ച മുംബൈയിലെ വാംഖഡെയില്‍ നടക്കും. പകലും രാത്രിയുമായിട്ടാണ് പോരാട്ടം. രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക.

More News

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ദുബായിയിൽ പൂർത്തിയായി

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ദുബായിയിൽ പൂർത്തിയായി

ബ്രഹ്മപുരം തീ പിടിത്തം: ഒരു കോടിരൂപ ധനസഹായം നൽകി എം.എ.യൂസഫലി

ബ്രഹ്മപുരം തീ പിടിത്തം: ഒരു കോടിരൂപ ധനസഹായം നൽകി എം.എ.യൂസഫലി

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ നരേന്ദ്ര മോദി: നൊബേൽ സമ്മാന സമിതി ഉപനേതാവ്

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ നരേന്ദ്ര മോദി: നൊബേൽ സമ്മാന സമിതി ഉപനേതാവ്

ചെങ്ക റെഡ്ഡിയാകാൻ ജോജു ജോർജ് തെലുങ്കിലേക്ക്

ചെങ്ക റെഡ്ഡിയാകാൻ ജോജു ജോർജ് തെലുങ്കിലേക്ക്

നടൻ ഇന്നസെന്റ് ആശുപത്രിയിൽ

നടൻ ഇന്നസെന്റ് ആശുപത്രിയിൽ