ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്

ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ മാറി. നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ടി20 യിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ അടുത്തിടെ ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതോടെ ഐസിസി ഏകദിന റാങ്കിംഗിലും ഒന്നാമതെത്തിയത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനെന്ന നിലയില്‍ മറ്റൊരു നായകനും സാധിച്ചിട്ടില്ലാത്ത ലോക റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് രോഹിത് ശര്‍മ. ക്രിക്കറ്റില്‍ ഒരേ സമയത്ത് ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിനെ നയിച്ച ആദ്യ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡാണ് രോഹിത് ശര്‍മ കുറിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ തകർപ്പന്‍ പ്രകടനം കാഴ്ചവച്ച ആർ.അശ്വിനും രവീന്ദ്ര ജഡേജയും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ബോളിങ്ങിൽ 846 പോയിന്റുമായി രവിചന്ദ്രൻ അശ്വിൻ രണ്ടാമതെത്തി.

More News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധ ഭീഷണി: പ്രതി അറസ്റ്റിൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധ ഭീഷണി: പ്രതി അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്

അഭിനേതാവും നിർമ്മാതവുമായ കാലടി ജയൻ അന്തരിച്ചു

അഭിനേതാവും നിർമ്മാതവുമായ കാലടി ജയൻ അന്തരിച്ചു

ഇരവ് സിനിമയുടെ ടൈറ്റിൽ ആൻഡ് ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

ഇരവ് സിനിമയുടെ ടൈറ്റിൽ ആൻഡ് ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

ബേസിൽ ജോസഫ് അച്ഛനായി: കുഞ്ഞിൻ്റെ പേര് ഹോപ് എലിസബത്ത് ബേസിൽ

ബേസിൽ ജോസഫ് അച്ഛനായി: കുഞ്ഞിൻ്റെ പേര് ഹോപ് എലിസബത്ത് ബേസിൽ