ഇന്ത്യയുടെ പേര് മാറ്റം അഭ്യൂഹം മാത്രം: അനുരാഗ് ഠാക്കൂര്‍

  • IndiaGlitz, [Wednesday,September 06 2023]

രാജ്യത്തിൻ്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ എന്തെങ്കിലും നിലപാടുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കും എന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും ഭാരത് എന്ന പേരിനോട് കോണ്‍ഗ്രസിന് അനുകൂലമായ നിലപാടല്ലെന്ന് കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡൻറ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡൻറ് ഓഫ് ഭാരത് എന്ന് എഴുതിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായും അഭ്യുഹം ഉയര്‍ന്നിരുന്നു.

More News

ഏഷ്യാ കപ്പ് ക്രിക്കറ്റ്: സൂപ്പർ ഫോറിനു ഇന്നു തുടക്കം

ഏഷ്യാ കപ്പ് ക്രിക്കറ്റ്: സൂപ്പർ ഫോറിനു ഇന്നു തുടക്കം

ജയലളിതയുടെ തോഴി വി കെ ശശികലക്ക് അറസ്റ്റ് വാറണ്ട്

ജയലളിതയുടെ തോഴി വി കെ ശശികലക്ക് അറസ്റ്റ് വാറണ്ട്

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കേന്ദ്രത്തിന് സർവ്വാധികാരം നേടാനുള്ള അജണ്ട: മുഖ്യമന്ത്രി

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കേന്ദ്രത്തിന് സർവ്വാധികാരം നേടാനുള്ള അജണ്ട: മുഖ്യമന്ത്രി

ജവാൻ്റെ റിലീസിന് മുമ്പ് തിരുപ്പതിയിൽ എത്തി ഷാരൂഖ് ഖാനും നയൻ താരയും

ജവാൻ്റെ റിലീസിന് മുമ്പ് തിരുപ്പതിയിൽ എത്തി ഷാരൂഖ് ഖാനും നയൻ താരയും

സച്ചിൻ സാവന്തും നവ്യാ നായരും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കുറ്റപത്രം

സച്ചിൻ സാവന്തും നവ്യാ നായരും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കുറ്റപത്രം