ഇന്ദ്രജിത്ത് സംവിധായാകനാകുന്നു: വാർത്തയിലെ വാസ്തവം ഇങ്ങനെ

  • IndiaGlitz, [Tuesday,February 28 2023]

ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിൻ്റ കഥയും തിരക്കഥയും സംഭാഷണവും എഴുതി മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്ത തീർത്തും വ്യാജമാണെന്ന് ഇന്ദ്രിജിത്ത് അറിയിച്ചു. മോഹൻലാലിനൊപ്പം 'റാം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും ചിത്രത്തിൻ്റ റിലീസ് രണ്ട് ഭാഗങ്ങളായിട്ടായിരിക്കും എന്നും ഇന്ദ്രിജിത്ത് വ്യക്തമാക്കി. യുകെ, ഇസ്രായേല്‍ എന്നിവടങ്ങളിലെ ഷെഡ്യൂള്‍ ചിത്രത്തിന്റേതായി ഇനി പൂര്‍ത്തിയാക്കാനുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. രാജസ്ഥാനിലെ ജയ്‌സല്‍മീറിലാണ് ചിത്രത്തിൻ്റ ഷൂട്ടിംഗ് നടക്കുന്നത്.