കൗതുകമുണർത്തി 'ഭഗവാൻ ദാസൻ്റെ രാമരാജ്യം' മോഷൻ പോസ്റ്റർ

  • IndiaGlitz, [Saturday,March 25 2023]

'ബാലാ..വെൽക്കം to ബാലേ...' കൗതുകമുണർത്തുന്ന പാട്ടിൻ്റെ അകമ്പടിയോടെ ഭഗവാൻ ദാസൻ്റെ രാമരാജ്യം എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സിനിമയുടെ പേരുപോലെ തന്നെ വ്യത്യസ്തമാണ് ഇതിൻ്റെ പ്രമേയവും. ടി. ജി. രവിയും, അക്ഷയ് രാധാകൃഷ്ണനും മുഖ്യ കഥാപാത്രങ്ങളാകുന്ന രാമരാജ്യത്തിൽ, ഇർഷാദ്, മണികണ്ഠൻ പട്ടാമ്പി, നിയാസ്, നന്ദന, മാസ്റ്റർ വസിഷ്ട്, പ്രശാന്ത് മുരളി,വരുൺ ധാര തുടങ്ങിയ താരങ്ങളും അണി നിരക്കുന്നു. നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയുന്ന ഈ ചിത്രം നിർമ്മിക്കുന്നത് റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ ആണ്.

ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് - മിഥുന്‍ കെ ആര്‍, സംഗീത സംവിധാനം - വിഷ്‍ണു ശിവശങ്കർ , ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടേതാണ് വരികള്‍, കലാസംവിധാനം - ഇന്ദുലാല്‍ കവീട്, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, സഹസംവിധാനം - വിശാല്‍ വിശ്വനാഥന്‍, നിര്‍മ്മാണ നിയന്ത്രണം - രാജീവ് പിള്ളത്ത്, വിഎഫ്എക്സ് - റീല്‍മോസ്റ്റ് സ്റ്റുഡിയോ, പരസ്യകല - ബൈജു ബാലകൃഷ്‍ണന്‍, മീഡിയ ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ. സരിഗമയാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.