ഐപിഎല്‍ മിനി ലേലം ഇന്ന് കൊച്ചിയിൽ

ഐപിഎല്‍ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍ ഉച്ചകഴിഞ്ഞ് 2.30 നു നടക്കും. ആകെയുള്ളത് 87 കളിക്കാരുടെ ഒഴിവാണ്. അതില്‍ 30 വിദേശ സ്ലോട്ടാണ് ഒഴിഞ്ഞു കിടക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 991കളിക്കാരിൽ 405 പേരുടെ അന്തിമ പട്ടിക ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഉണ്ടായിട്ടുണ്ട്. ഈ 405 കളിക്കാരില്‍ നിന്നായിരിക്കും ലേലം നടക്കുക. ഇന്ത്യയില്‍ നിന്ന് 273 കളിക്കാരാണ് ഇതിലുള്ളത്. ഐസിസി ( ICC ) അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നാല് കളിക്കാര്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്ന് 132 പേരും ലേലത്തില്‍ ഉണ്ട്.

10 ഫ്രാഞ്ചൈസികള്‍ക്കും ലേലത്തില്‍ മൊത്തം 206.3 കോടി രൂപ ചെലവഴിക്കാനാകും. 42.25 കോടി രൂപ ഹൈദരാബാദ് സണ്‍ റൈസേഴ്‌സിൻ്റെ പോക്കറ്റില്‍ ഉണ്ട്. അതുകൊണ്ടുതന്നെ മിനി ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവേശത്തോടെ ലേലം കൊള്ളുക സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആയിരിക്കാനാണ് സാധ്യത.

More News

നിദയുടെ മരണം: പാർലമെന്റിൽ ഉന്നയിച്ച് എ എം ആരിഫ് എം പി

നിദയുടെ മരണം: പാർലമെന്റിൽ ഉന്നയിച്ച് എ എം ആരിഫ് എം പി

തെലുങ്കു നടൻ കൈകല സത്യനാരായണൻ ഓർമ്മയായി

തെലുങ്കു നടൻ കൈകല സത്യനാരായണൻ ഓർമ്മയായി

കത്തു വിവാദം: അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്

കത്തു വിവാദം: അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്

മോഹന്‍ലാല്‍-ലിജോ ജോസ് പല്ലിശ്ശേരി ഒന്നിക്കുന്നു

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്‍റെ പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനിൽ ആരംഭിക്കും.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം പ്രൊഫസര്‍ എം.തോമസ് മാത്യുവിന്

മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകൻ പ്രൊഫസര്‍ എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം.