'ഇരൈവൻ' റിലീസ് തീയതി പ്രഖ്യാപിച്ചു

  • IndiaGlitz, [Thursday,June 08 2023]

ജയം രവി, നയൻ താര ചിത്രം 'ഇരൈവൻ' റിലീസ് തീയതി പ്രഖ്യാപിച്ചു. പാഷൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമ്മിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരൈവൻ. ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററിൽ റിലീസിനായി എത്തുന്നത്. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാര ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ: ഹരി പി വേദനത്, എഡിറ്റർ: മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ: ജാക്കി, ആക്ഷൻ: ഡോൺ അശോക്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പി ആർ ഒ: ശബരി.