ചെങ്ക റെഡ്ഡിയാകാൻ ജോജു ജോർജ് തെലുങ്കിലേക്ക്


Send us your feedback to audioarticles@vaarta.com


എൻ. ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ ചെങ്ക റെഡ്ഡി എന്ന പ്രതിനായക വേഷത്തിൽ ജോജു ജോർജ് എത്തുന്നു. തമിഴിൽ അഭിനിയച്ചിട്ടുണ്ടെങ്കിലും ജോജു ജോർജിൻ്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രമാണിത്. യുവതാരം പഞ്ച വൈഷ്ണവ് തേജ് നായകനാകുന്ന ചിത്രത്തിൽ അതിക്രൂരനായ കഥാപാത്രമായാണ് ജോജു ജോർജിനെ അവതരിപ്പിക്കുന്നത്. തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എന്റര്ടെയ്ന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. മാസ് ആക്ഷൻ എന്റർടെയ്നറായാണ് സിനിമ ഒരുങ്ങുന്നത്.
ക്യാരക്ടർ പോസ്റ്ററോടെയാണ് ജോജു ജോർജിൻ്റെ ടോളിവുഡിലെ അരങ്ങേറ്റം അനൗൺസ് ചെയ്തിരിക്കുന്നത്. ബ്രൗൺ ഷർട്ടും ഒരു കൈയിൽ ആയുധവും മറുകൈയിൽ സിഗരറ്റ് ലൈറ്ററുമായി സിഗരറ്റിൻ്റ പുകയ്ക്കുള്ളിൽ നിൽക്കുന്ന താരത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തു വിട്ടിട്ടുള്ളത്. ഇരട്ടയിലെ അതിഗംഭീര പ്രകടനത്തിന് ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുള്ള സിനിമാ പ്രവർത്തകർ ജോജുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
Follow us on Google News and stay updated with the latest!