കെ റെയിൽ പദ്ധതി എൻ്റെ ഐഡിയ: കെ ബി ഗണേഷ് കുമാർ

  • IndiaGlitz, [Tuesday,October 24 2023]

മുഖ്യമന്ത്രിയോട് താൻ പറഞ്ഞ പദ്ധതിയാണ് കെ റെയിലെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. താൻ കെ റെയിലിന് എതിരല്ല. എന്നാൽ ഇത് ആരംഭിക്കുന്ന സമയത്ത് ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റിദ്ധാരണ ഉണ്ടായിരുന്നു. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.

ഇടതുപക്ഷം തുടങ്ങാൻ തീരുമാനിച്ച സ്വപ്ന പദ്ധതിയായ കെ റെയില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും എതിര്‍ത്തതു കൊണ്ട് മുടങ്ങില്ല. വന്ദേ ഭാരത് മോശമല്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു. ജനങ്ങൾക്കു കൃത്യമായ ധാരണയും ദിശാബോധവും നൽകി കെ റെയിൽ പദ്ധതി നടപ്പാക്കും. കേന്ദ്രം സമ്മാനിച്ച വന്ദേ ഭാരതിൻ്റെ വേഗത കണ്ട് ജനങ്ങൾ നല്ല ആവേശത്തിലാണ്. പക്ഷെ അതിൻ്റെ ഇരട്ടി ചാർജാണ് ജനങ്ങളെ വലയ്ക്കുന്ന പ്രശ്നമെന്നും സിപിഎം ഒറ്റപ്പാലം ഏരിയയിലെ പാലപ്പുറത്ത് പൊതുയോഗത്തിലാണ് എംവി ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്.