മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയെന്ന് കെ സുധാകരൻ

  • IndiaGlitz, [Friday,March 03 2023]

ജനങ്ങളെ പേടിച്ചാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ എടുക്കുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. കേരളത്തിലെ ജനങ്ങളുടെ മേല്‍ താങ്ങാനാവത്ത നികുതി ഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതു കൊണ്ട് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റര്‍ എടുക്കുന്നതെന്നും സുധാകരൻ വിമർശിച്ചു. അതു കൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ലെന്നും ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്ന് മുഖ്യമന്ത്രി മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു. കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ മുഖ്യമന്ത്രി കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തി ട്രയല്‍ എടുത്തു. തലങ്ങും വിലങ്ങും ഇനി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയാണ് കാണാന്‍ പോകുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമായി ഒരുപാട് ബിസിനസ് ഇടപാടുകളും ഇടപെടലുകളും നടത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയെ പലവട്ടം കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ നിയമസഭയില്‍ കല്ലുവച്ച കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് എന്നും സുധാകരൻ പരിഹസിച്ചു.

More News

സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു: കെ സുരേന്ദ്രൻ

സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു: കെ സുരേന്ദ്രൻ

സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് എ.എം അഹമ്മദി അന്തരിച്ചു

സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് എ.എം അഹമ്മദി അന്തരിച്ചു

നീതി നല്‍കുമെന്ന് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടു: ഹര്‍ഷിന

നീതി നല്‍കുമെന്ന് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടു: ഹര്‍ഷിന

'ആടുജീവിതം' റിലീസിനൊരുങ്ങുന്നു

'ആടുജീവിതം' റിലീസിനൊരുങ്ങുന്നു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ 70–ാം ജന്മദിനാഘോഷം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ 70–ാം ജന്മദിനാഘോഷം