കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സുരേഷ് ഗോപി ഇന്ന് പദയാത്ര നയിക്കും

  • IndiaGlitz, [Monday,October 02 2023]

സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനും എതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്നു ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും.

തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും പദയാത്ര തുടങ്ങുക. എം ടി രമേശ് തൃശൂരില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച് പണം നഷ്ടമായ നൂറുകണക്കിന് സഹകാരികളും പദയാത്രയില്‍ സുരേഷ് ഗോപിക്കൊപ്പം അണിനിരക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി വ്യാപകമായ ജനപിന്തുണയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരത്തിന് ലഭിക്കുന്നതെന്നും ബിജെപി നേതൃത്വം പറഞ്ഞു.

More News

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

ഏഷ്യന്‍ ഗെയിംസ്: ഷോട്ട് പുട്ടിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യന്‍ ഗെയിംസ്: ഷോട്ട് പുട്ടിൽ ഇന്ത്യയ്ക്ക് സ്വർണം

'മഹാറാണി'; നവംബര്‍ 24-നു തീയറ്ററുകളിലേക്ക്

'മഹാറാണി'; നവംബര്‍ 24-നു തീയറ്ററുകളിലേക്ക്

എം കെ കണ്ണൻ നിസഹകരണം തുടർന്നാൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് ഇഡി

എം കെ കണ്ണൻ നിസഹകരണം തുടർന്നാൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് ഇഡി

ഏഷ്യന്‍ ഗെയിംസ്; മലയാളികളായ എം ശ്രീശങ്കര്‍, ജിന്‍സന്‍ ജോണ്‍സന്‍ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ്; മലയാളികളായ എം ശ്രീശങ്കര്‍, ജിന്‍സന്‍ ജോണ്‍സന്‍ ഫൈനലില്‍