കെ.എല്‍ രാഹുല്‍ ആതിയ ഷെട്ടി വിവാഹം ഇന്ന്

  • IndiaGlitz, [Monday,January 23 2023]

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയും ഇന്ന് വിവാഹിതരാകുന്നു. കാണ്ഡ്‌ലയിലെ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. വൈകീട്ട് നാല് മണിയ്ക്ക് മുഹൂർത്തമെന്നാണ് റിപ്പോർട്ട്. വൈകീട്ട് ആറരയോടെ കുടുംബസമേതം ഇരുവരും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സുനിൽ ഷെട്ടി വ്യക്തമാക്കി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുക. കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും.

ഇരുവരും 2019 മുതല്‍ ഡേറ്റിംഗിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്. മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ഇന്‍ഡോറിലാണെങ്കിലും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് സൂപ്പര്‍ താരങ്ങളുമെല്ലാം എത്തുമെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിനായി ന്യൂസിലന്‍ഡിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന രാഹുല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചത്തുമെന്നാണ് കരുതുന്നത്.

More News

നിയമസഭ സമ്മേളനത്തിനു തുടക്കം കുറച്ചു: നയപ്രഖ്യാപനം ഇന്ന്

നിയമസഭ സമ്മേളനത്തിനു തുടക്കം കുറച്ചു: നയപ്രഖ്യാപനം ഇന്ന്

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാർത്ഥികൾക്കൊപ്പമെന്ന് ഫഹദ് ഫാസില്‍

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാർത്ഥികൾക്കൊപ്പമെന്ന് ഫഹദ് ഫാസില്‍

ആക്‌ഷനും സസ്‌പെൻസും നിറച്ച് ഇരട്ടയുടെ ട്രെയിലർ റിലീസായി

ആക്‌ഷനും സസ്‌പെൻസും നിറച്ച് ഇരട്ടയുടെ ട്രെയിലർ റിലീസായി

ഈജിപ്ഷ്യൻ പ്രസി‍ഡന്റ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയാകും.

ഈജിപ്ഷ്യൻ പ്രസി‍ഡന്റ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയാകും.