ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കൊൽക്കത്തക്ക് 6 വിക്കറ്റു ജയം

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ ഉയർത്തിയ 145 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത ഒൻപത് പന്തുകൾ ശേഷിക്കേ വിജയത്തിലെത്തി. സ്‌കോർ: ചെന്നൈ 6-144, കൊൽക്കത്ത 4-147 (18.3).

റഹ്മാനുള്ള ഗുർബാസ് (1), വെങ്കടേഷ് അയ്യർ (9), ജേസൺ റോയ് (12) എന്നിവരാണ് പുറത്തായത്. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച റിങ്കു സിങ്-നിതീഷ് റാണ സഖ്യം കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 99 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. റാണ 57 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ റിങ്കു 54 റൺസിൽ റൺ ഔട്ടായി. 11 ഓവറിൽ 72 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്ടപ്പെട്ടശേഷമാണ്‌ ദുബെ 34 പന്തിൽ പുറത്താകാതെ 48 റണ്ണടിച്ചത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്കും അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അവരുടെ ഓപ്പണർ ഗുർബാസിനെ(1) തുടക്കത്തിൽ തന്നെ കൊൽക്കത്തയ്ക്ക് നഷ്ടമായി. കൊൽക്കത്തയ്‌ക്കായി വരുൺ ചക്രവർത്തിയും സുനിൽ നരെയ്‌നും രണ്ട്‌ വിക്കറ്റുവീതം നേടി. ചെന്നൈയുടെ ദീപക്‌ ചഹാറിന്‌ മൂന്ന്‌ വിക്കറ്റുണ്ട്‌.

More News

'ക്വീൻ എലിസബത്തി'ലെ നരേൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി

'ക്വീൻ എലിസബത്തി'ലെ നരേൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി

'ചാൾസ് എന്റർപ്രൈസസ്' ഈ മാസം 19ന് തീയറ്ററുകളിൽ

'ചാൾസ് എന്റർപ്രൈസസ്' ഈ മാസം 19ന് തീയറ്ററുകളിൽ

ഭിക്ഷക്കാരൻ 2: മെയ് 19ന് റിലീസ് ചെയ്യും

ഭിക്ഷക്കാരൻ 2: മെയ് 19ന് റിലീസ് ചെയ്യും

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു

സ്വമേധയാ കേസെടുക്കുമ്പോൾ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് ഹൈക്കോടതി

സ്വമേധയാ കേസെടുക്കുമ്പോൾ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് ഹൈക്കോടതി