കൂടത്തായി കൂട്ടക്കൊലക്കേസ്: വീണ്ടും കൂറുമാറ്റം

  • IndiaGlitz, [Tuesday,May 09 2023]

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അഭിഭാഷകനായ സി വിജയകുമാർ കൂറുമാറി. തോമസ് വധക്കേസിലെ 156-ാം സാക്ഷിയായിരുന്നു ഇയാള്‍. അസ്സൽ വിൽപത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് ഇദ്ദേഹം നേരത്തെ മൊഴി നൽകിയിരുന്നത്. കേസില്‍ നേരത്തെയും ഒരു സാക്ഷി കൂറുമാറിയിരുന്നു. കേസിലെ 155-ാം സാക്ഷിയായ കട്ടാങ്ങൽ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാർ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്.

2019 ഒക്ടോബർ നാലിന് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ ഒരു കല്ലറ തുറന്ന് പരിശോധിച്ചതാണ് കൂടത്തായി കേസിൽ വഴിത്തിരിവായത്. കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ അടക്കം ചെയ്ത സിലി, മകൾ ആൽഫൈൻ, കൂടത്തായി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടിൽ ടോം മാത്യൂ, ഭാര്യ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യൂ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ഒക്ടോബർ നാലിന് പുറത്തെടുത്തത്. പിന്നീട് ആറ് മരണവും കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ജോളി ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയത്. ഇതില്‍ അഞ്ചെണ്ണവും സയനൈഡ് ഉപയോഗിച്ചായിരുന്നു.

More News

പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി കൊൽക്കത്തക്ക് ജയം

പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി കൊൽക്കത്തക്ക് ജയം

താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിനെ കോഴിക്കോട് നിന്നും അറസ്റ്റു ചെയ്തു

താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി

താനൂർ ദുരന്തം: ബോട്ട് ഉടമ നാസറിൻ്റെ വാഹനം പൊലീസ് പിടികൂടി

സിനിമ മേഖലയിലെ ലഹരി ഉപയോഗം: ബാബു രാജിൻ്റെ പരാമർശം തള്ളി ഇടവേള ബാബു

സിനിമ മേഖലയിലെ ലഹരി ഉപയോഗം: ബാബു രാജിൻ്റെ പരാമർശം തള്ളി ഇടവേള ബാബു

കോപ്പ ഡെൽ റേയിൽ ഒസാസൂനയെ തോൽപിച്ച് റയൽ മാഡ്രിഡ് ജേതാക്കളായി

കോപ്പ ഡെൽ റേയിൽ ഒസാസൂനയെ തോൽപിച്ച് റയൽ മാഡ്രിഡ് ജേതാക്കളായി