മാർട്ടിൻ പ്രക്കാട്ടിൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ - ബിജു മേനോൻ ചിത്രം

  • IndiaGlitz, [Friday,March 17 2023]

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലെ സൂപ്പർ ഹിറ്റ് കോമ്പോ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. ബെസ്റ്റ് ആക്ടർ, എ.ബി.സി.ഡി, ചാർലി, നായാട്ട് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികൾ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. എറണാകുളം ഗോകുലം പാർക്കിൽ വച്ചു നടന്ന ‘പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മാർട്ടിൽ പ്രക്കാട്ടിനൊപ്പം കു‍ഞ്ചാക്കോ ബോബൻ ഒന്നിച്ച നായാട്ട് മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. കൂടാതെ രതീഷ് ബാലകൃഷ്ണൻ പൊതുവാളാളിനൊപ്പമുള്ള ന്നാ താൻ കേസ് കൊട് വൻ വിജയമായി മാറിയിരുന്നു.

More News

മുഖ്യമന്ത്രിക്കെതിരായ രേഖകൾ അനിൽ അക്കര സിബിഐക്ക് കൈമാറി

മുഖ്യമന്ത്രിക്കെതിരായ രേഖകൾ അനിൽ അക്കര സിബിഐക്ക് കൈമാറി

ഏകദിനത്തില്‍ രോഹിത്തിൻ്റെ അഭാവത്തില്‍ ഹാര്‍ദിക് നായകൻ

ഏകദിനത്തില്‍ രോഹിത്തിൻ്റെ അഭാവത്തില്‍ ഹാര്‍ദിക് നായകൻ

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ദുബായിയിൽ പൂർത്തിയായി

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ദുബായിയിൽ പൂർത്തിയായി

ബ്രഹ്മപുരം തീ പിടിത്തം: ഒരു കോടിരൂപ ധനസഹായം നൽകി എം.എ.യൂസഫലി

ബ്രഹ്മപുരം തീ പിടിത്തം: ഒരു കോടിരൂപ ധനസഹായം നൽകി എം.എ.യൂസഫലി

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ നരേന്ദ്ര മോദി: നൊബേൽ സമ്മാന സമിതി ഉപനേതാവ്

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ നരേന്ദ്ര മോദി: നൊബേൽ സമ്മാന സമിതി ഉപനേതാവ്